Currency

റമദാന്‍: സര്‍ക്കാര്‍ ഓഫീസുകള്‍ ഒമ്പതു മുതല്‍ രണ്ടു വരെ

സ്വന്തം ലേഖകന്‍Friday, May 3, 2019 2:23 pm

ദുബായ്: റമദാന്‍ വേളയില്‍ യു.എ.ഇയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂര്‍ ആയിരിക്കും. എല്ലാ മന്ത്രാലയങ്ങളുടെയും ഫെഡറല്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം ഇതു പ്രകാരമായിരിക്കും. രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച് ഉച്ചക്ക് രണ്ടു മണി വരെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

മാനവ വിഭവശേഷി സംബന്ധിച്ച ഫെഡറല്‍ അതോറിറ്റി (ഫഹര്‍) ആണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. എന്നാല്‍ കുടുതല്‍ സമയം ജോലി ആവശ്യമായ വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അതിനു ശേഷവും തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x