
റിയാദ്: സൗദിയിലെ മുഴുവന്‍ പള്ളികളേയും നിരീക്ഷിക്കാനുള്ള ഏകീകൃത സംവിധാനം നിലവില്‍ വന്നു. പ്രത്യേക ഉപകരണം സ്ഥാപിച്ച് രാജ്യത്തെ മുഴുവന്‍ പള്ളികളിലേയും പ്രഭാഷണങ്ങളും സുരക്ഷാ സംവിധാനവും ഇനി മതകാര്യ മന്ത്രാലയത്തിന് അറിയാനാകും. മുന്നൂറിലേറെ പള്ളികളില്‍ ഇവ സ്ഥാപിച്ച് കഴിഞ്ഞു.
മദീനയിലെ മത കാര്യ മന്ത്രാലയത്തിന് കീഴിലാരംഭിച്ച പദ്ധതിയാണ് രാജ്യമൊട്ടാകെ വരുന്നത്. പള്ളികളിലെ സുരക്ഷാ സംവിധാനവും, പ്രഭാഷണവും മതകാര്യ മന്ത്രാലയത്തിന് നിരീക്ഷിക്കാം. പള്ളികളുമായും ആരാധനാ സംവിധാനങ്ങളുമായും ബന്ധപ്പെട്ട പരാതികളും ഓരോ പള്ളിയിലേയും ഇമാമുമാര്‍ക്ക് പുതിയ സംവിധാനം വഴി അറിയിക്കാം. ഇതിനായി ക്വിക്ക് റെസ്‌പോണ്‍സ് അഥവാ ക്യൂ ആര്‍ കോഡ് സംവിധാനം ഇമാമുമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.