Currency

സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കായി 53 കോടി ദിര്‍ഹമിന്റെ ഫണ്ട് പ്രഖ്യാപിച്ച് അബൂദബി

സ്വന്തം ലേഖകന്‍Wednesday, May 8, 2019 12:36 pm

അബൂദബി: സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് ശക്തി പകരാന്‍ ലക്ഷ്യമിട്ട് അബൂദബി സര്‍ക്കാര്‍ 53.5 കോടി ദിര്‍ഹമിന്റെ ഫണ്ട് പ്രഖ്യാപിച്ചു. അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസാണ് ‘ഗദന്‍ വെഞ്ചേഴ്‌സ്’ എന്ന പേരില്‍ പുതിയ ഫണ്ടിന് രൂപം നല്‍കിയത്. അബൂദബി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മൂലധന ലഭ്യത വര്‍ധിപ്പിക്കുകയാണ് ഫണ്ടുകളുടെ ലക്ഷ്യം. പുതുതായി ആരംഭിക്കുന്നതോ ആദ്യ ഘട്ടത്തിലുള്ളതോ ആയ കമ്പനികള്‍ക്ക് ആവശ്യമായ മൂലധനം കണ്ടെത്തുന്നതിന് സ്റ്റാര്‍ട്ടപ് മാച്ചിങ് ഫണ്ട് സഹായകമാകും.

‘ഗദന്‍ 21’ എന്ന പേരില്‍ അബൂദബി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗാമാണ് ഗദന്‍ വെഞ്ചേഴ്‌സ് ഫണ്ട് അവതരിപ്പിച്ചത്. സ്റ്റാര്‍ട്ടപ് മാച്ചിങ് ഫണ്ട്, ന്യൂ മാനേജേഴ്‌സ് ഫണ്ട് എന്നിങ്ങനെ രണ്ട് പ്രധാനഭാഗങ്ങളാണ് ഗദന്‍ വെഞ്ചേഴ്‌സ് ഫണ്ട് ഉള്‍ക്കൊള്ളുന്നത്. 2018ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫണ്ട് ലഭ്യതയില്‍ 31 ശതമാനവും കരാറുകളില്‍ 13 ശതമാനവും വര്‍ധനയുണ്ടായതായി അബൂദബി ഹബ് 71 മേധാവി മഹ്മൂദ് ആദി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x