Currency

പണമടക്കാന്‍ വൈകിയാലും റമദാനില്‍ വൈദ്യുതി വിഛേദിക്കരുതെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Thursday, May 9, 2019 12:27 pm

റിയാദ്: സൗദിയിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് റമദാനില്‍ പ്രത്യേക ഇളവനുവധിച്ച് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി. ഉപഭോക്താവ് വൈദ്യതി ബില്‍ കുടിശ്ശിക വരുത്തുകയോ അല്ലെങ്കില്‍ തുക നിര്‍ദ്ദേശിക്കപ്പെട്ട അവധിക്ക് മുമ്പ് കൃത്യമായി അടക്കാതിരിക്കുകയോ ചെയ്താല്‍ റമദാനില്‍ വൈദ്യതി വിഛേദിക്കരുതെന്നാണ് അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശം.

രാജ്യത്തെ വൈദ്യതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശം. റമദാന്‍ പ്രമാണിച്ചാണ് അതോറിറ്റി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ചത്. നിശ്ചിത അവധിക്ക് ശേഷം കുടിശ്ശിക വരുത്തുന്നവരുടെ വൈദ്യുതി ബന്ധം വിഛേദിക്കുകയാണ് രാജ്യത്തെ നിലവിലെ രീതി.

റമദാനില്‍ രാജ്യത്തെ വൈദ്യുത ഉപഭോഗത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിനങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കും. ഇതിന്റെ ഭാഗമായി കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദനവും വിതരണവും ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x