
അബൂദബി: റമദാന് മാസത്തിന്റെ മറപിടിച്ചുള്ള സംഘടിത ഭിക്ഷാടന ലോബിക്കെതിരെ നടപടി ശക്തമാക്കി യു.എ.ഇ. ഭിക്ഷാടനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ പലവിധ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചു വരുന്നത്. ഒരു നിലക്കും ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദേശിക്കുന്ന വീഡിയോ ചിത്രം വ്യാപകമായാണ് പ്രചരിക്കുന്നത്. അതിനിടെ, ഭിക്ഷാടനത്തിന് ആസൂത്രിത നീക്കം നടത്തുന്നവര്‍ക്ക് ആറു മാസം തടവും ഫൈനും ശിക്ഷ ലഭിക്കുമെന്ന് ഫെഡറല്‍ പ്രോസിക്യൂഷന് അറിയിച്ചു.
അബൂദബി ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നൂറുകണക്കിന് ഭിക്ഷാടകരെ പിടികൂടി. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലും മറ്റും കൊണ്ടുവന്നാണ് ഇവരില്‍ പലരെയും ഭിക്ഷാടനത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവന്നു ഭിക്ഷാടനം നടത്തുന്നതായി വ്യക്തമായാല്‍ 2018ലെ യു.എ.ഇ ഫെഡറല്‍ നിയമം ആറാം നമ്പര്‍ പ്രകാരമായിരിക്കും ശിക്ഷ. ഭിക്ഷാടനം ക്രിമിനല്‍ കേസായാണു യു.എ.ഇ പരിഗണിച്ചു വരുന്നത്.
പിടിയിലാകുന്നന്നവര്ക്ക് ആറുമാസം തടവും പതിനായിരം ദിര്‍ഹത്തില്‍ കുറയാത്ത തുക ഫൈനും ലഭിക്കും. അനധികൃത പണപ്പിരിവുകാര്ക്കു മൂന്ന് മാസം തടവും 5000 ദിര്‍ഹത്തില്‍ കുറയാത്ത തുക പിഴയുമാണു ശിക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.