Currency

സൗദിയില്‍ വനിതകള്‍ക്ക് ജോലിയ്ക്കിടയില്‍ വിശ്രമം നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Sunday, May 12, 2019 12:10 pm

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ജോലിക്കിടയില്‍ വിശ്രമം നിര്‍ബന്ധമാക്കി. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വനിതകള്‍ക്ക് ജോലിക്കിടയില്‍ നിര്‍ബന്ധമായും വിശ്രമം നല്‍കണമെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് അറിയിച്ചത്. വിശ്രമത്തിനും നമസ്‌കാരത്തിനും സമയം അനുവദിക്കാതെ തുടര്‍ച്ചയായി അഞ്ചു മണിക്കൂറിലധികം വനിതകളെകൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ല. കൂടാതെ ഒരു തവണ വിശ്രമത്തിനു നല്‍കുന്ന സമയം അരമണിക്കൂറില്‍ കുറയാനും പാടില്ല.

വിശ്രമ സമയത്തു തൊഴില്‍ സ്ഥലത്തു നില്‍ക്കാന്‍ വനിതാ ജീവനക്കാരെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ സ്വകാര്യ മേഖലയില്‍ ആറു ലക്ഷത്തോളം സ്വദേശി വനിതകള്‍ ജോലിചെയ്യുന്നുണ്ട്. വനിതകളെ കൂടുതല്‍ മേഖലകളില്‍ ജോലിക്ക് പ്രാപ്തരാക്കുന്നതിനായി തൊഴില്‍ മന്ത്രാലയം പരിശീലനവും നല്‍കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x