
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ മുപ്പത് വരെയുള്ള കണക്ക് പ്രകാരം നാലായിരത്തി അഞ്ഞൂറ് വിദേശികളെ നാടുകടത്തി. താമസകാര്യ വകുപ്പാണ് കണക്ക് പുറത്ത് വിട്ടത്. ഇഖാമ പരിശോധനയില്‍ പിടിയിലായവര്‍, വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ തുടങ്ങിയവരെല്ലാണ് നാട് കടത്തിയത്. നാടുകടത്തിയതില്‍ ഇന്ത്യക്കാരാണ് കൂടുതല്‍.
മദ്യം, മയക്കുമരുന്ന് കേസുകളില്‍ പെട്ടവരാണ് കയറ്റി അയച്ചവരില്‍ ഭൂരിഭാഗം. താമസ നിയമം ലംഘിച്ചവര്‍, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവര്‍, സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളുകളും നാട് കടത്തപ്പെട്ടവരില്‍ പെടും. കഴിഞ്ഞ വര്‍ഷം 17000 പേരെയാണ് നാടുകടത്തിയത്. 2016 ല്‍ 19730 പേരെയും, 2017 ല്‍ 29000 ആളുകളെയും കുവൈത്ത് കയറ്റി വിട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.