
കുവൈത്ത് സിറ്റി: പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ബീച്ചുകളിലും പാര്‍ക്കുകളിലും ദ്വീപുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കും. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഷെയ്ഖ് ജാബര്‍ പാലവും നിരീക്ഷിക്കാന്‍ പരിസ്ഥിതി അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ പരിസ്ഥിതി പൊലീസ് ഓഫിസിലാകും ക്യാമറ ദൃശ്യങ്ങള്‍ നിരീക്ഷിക്കുക. ഉദ്യോഗസ്ഥര്‍ ക്യാമറയിലെ വിവരങ്ങള്‍ ശേഖരിച്ച് ഫീല്‍ഡില്‍ ചുമതലയുള്ള ഓഫിസര്‍മാര്‍ക്കു കൈമാറും. നിയമ ലംഘകര്‍ക്കെതിരെ അവരാണു നടപടിയെടുക്കുക.
വിനോദ കേന്ദ്രങ്ങള്‍ മലീനീകരണ മുക്തമാക്കാന്‍ നടപടി വേണമെന്ന് അഹമ്മദ് അല്‍ ഫാദില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച നിര്‍ദേശം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണു പദ്ധതി. അതിനിടെ, ഷുവൈഖ് വ്യവസായ മേഖലയില്‍ പരിസ്ഥിത വകുപ്പ് നടത്തിയ പരിശോധനയില്‍ ഏതാനും നിയമ ലംഘനങ്ങള്‍ക്കു നോട്ടിസ് നല്കി. ജഹ്റയില്‍ ഒരു കമ്പനി മാലിന്യങ്ങള്‍ തൊട്ടടുത്ത് തള്ളിയതായും കണ്ടെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.