
റിയാദ്: വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തിലുള്ള പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരമായി. പ്രത്യേക ആനുകൂല്യങ്ങളുള്ള പുതിയ തരം ഇഖാമ അഥവാ താമസ രേഖക്കായി പുതിയ പ്രിവിലേജ്ഡ് ഇഖാമ സെന്റര്‍ സ്ഥാപിക്കും. ഈ കേന്ദ്രമാകും പ്രത്യേക ഇഖാമകള്‍ക്കുള്ള ഫീസടക്കം നിശ്ചയിക്കുക.
സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അനുമതി. യൂറോപ്യന്‍ രീതിയിലുള്ള ഗ്രീന്‍ കാര്‍ഡിന് സമാനമാണ് പുതിയ തരം ഇഖാമകളുള്ളവര്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍. ഇഖാമ നല്‍കുന്നതിനുള്ള നിബന്ധനകള്‍, സാമ്പത്തിക നില പരിശോധിക്കല്‍, ഇഖാമക്ക് ഈടാക്കേണ്ട ഫീസ് എന്നിവ ഇഖാമ സെന്റര്‍ തീരുമാനിക്കും. 90 ദിവസത്തിനകം ഇത് സംബന്ധിച്ച അന്തിമ ചിത്രം തെളിയും.
മന്ത്രിസഭ രൂപീകരിച്ച പ്രത്യേക ഉപസമിതിയുമായി കൂടിയാലോചിച്ചാണ് കേന്ദ്രം പദ്ധതി നടപ്പാക്കുക. ശൂറ കൗണ്‍സിലും പുതിയ ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. വിദേശ നിക്ഷേപകരേയും വ്യവസായ പ്രമുഖരേയും ലക്ഷ്യം വെച്ചാണ് പദ്ധതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.