Currency

ഗോ എയറില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് വന്‍ നിരക്കിളവ്

സ്വന്തം ലേഖകന്‍Wednesday, May 15, 2019 8:07 pm

ന്യൂഡല്‍ഹി: ബഡ്ജറ്റ് എയര്‍ലൈനായ ഗോ എയറില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് വന്‍ നിരക്കിളവ്. 1375 രൂപ മുതലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. മേയ് 16 വരെയാണ് ഈ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അവസരം. ഒക്ടോബര്‍ 6 വരെയുള്ള യാത്രകള്‍ക്ക് ഇതേ നിരക്കില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ബാഗ്‌ഡോഗ്ര- ഗുവഹാട്ടി റൂട്ടിലാണ് 1375 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കുള്ള ടിക്കറ്റുകള്‍ ലഭിക്കുക. അഹമ്മദാബാദില്‍ നിന്ന് ബാംഗ്ലൂരിലേയ്ക്ക് 2599 രൂപയ്ക്ക് ടിക്കറ്റുകള്‍ ലഭിക്കും. ജൂലൈ 15 മുതല്‍ 18 വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. എന്നാല്‍ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദിലേയ്ക്കുള്ള ടിക്കറ്റിന് 3938 രൂപ നല്‍കണം. അഹമ്മദാബാദില്‍ നിന്ന് ചെന്നൈയിലേയ്ക്ക് 3,348 രൂപയാണ് നിരക്ക്. ജൂണ് വരെയുള്ള ടിക്കറ്റുകള്‍ ഈ നിരക്കില്‍ ബുക്ക് ചെയ്യാം.

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേയ്ക്ക് 1,899 രൂപയാണ് ടിക്കറ്റ് നിരക്ക്. ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെയാണ് യാത്രാ കാലാവധി. മുംബൈയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ ആറ് വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം. എന്നാല്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് 1999 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ജൂലൈ ഒന്ന് മുതല്‍ 31 വരെയാണ് കാലാവധി.

ഗോ എയറിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മറ്റ് പ്രത്യേക ഓഫറും കമ്പനി നല്‍കുന്നുണ്ട്. ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്താല്‍ യാത്രക്കാര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് വരെ ലഭിക്കും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും സീറ്റുകള്‍ തെരഞ്ഞെടുക്കാനും, പ്രീ-ബുക്ക് റീഫ്രഷ്‌മെന്റ്‌സ്, പേയ്‌മെന്റ് എന്നിവ നടത്താനും ആപ്പ് വഴി സാധിക്കും. ആഭ്യന്തര ബുക്കിംഗിന് ഇളവ് ലഭിക്കുന്നതിന് പ്രോമോ കോഡ് ആയ GOAPP10 നല്‍കാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x