Currency

പ്രിവിലേജ് ഇഖാമക്കുള്ള നിരക്കുകള്‍ സൗദി പുറത്തുവിട്ടു

സ്വന്തം ലേഖകന്‍Saturday, May 18, 2019 1:35 pm

റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന പ്രിവിലേജ് ഇഖാമക്കുള്ള നിരക്കുകള്‍ പുറത്ത് വിട്ടു. എട്ടുലക്ഷം റിയാലായിരിക്കും സ്ഥിര താമസത്തിനുള്ള താമസരേഖാ ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്ന ഇഖാമക്ക് ഒരു ലക്ഷം റിയാലും നല്‍കണം. അറബ് മാധ്യമങ്ങള്‍ പുറത്ത് വിട്ടതാണ് ഫീസ് നിരക്ക്.

ഗ്രീന്‍ കാര്‍ഡ് സ്വഭാവത്തിലെത്തുന്ന ഇഖാമക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ല. പ്രത്യേക ഇഖാമ കേന്ദ്രം നേരിട്ടാണ് അനുവദിക്കുക. നയതന്ത്രബന്ധമുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് പ്രിവിലേജ് ഇഖാമ ലഭിക്കും. ക്രിമിനല്‍ പശ്ചാത്തലമില്ലാതിരുന്നാല്‍ മതി. എന്നാല്‍ മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുള്ളവര്‍ക്കേ ഇഖാമ സ്വന്തമാക്കാനാകൂ. ദീര്‍ഘകാലമായി സൗദിയില്‍ കഴിയുന്ന ആയിരക്കണക്കിന് അറബ് സമ്പന്നര്‍ക്ക് നേട്ടമാകും നിരക്ക്. ഒപ്പം പ്രത്യേക കഴിവുകളുള്ള കലാ-കായിക-ശാസ്ത്ര പ്രതിഭകളെ രാജ്യത്തേക്കാകര്‍ഷിക്കലും ലക്ഷ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x