
റിയാദ്: സൗദിയില്‍ സാങ്കേതിക ജോലികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് തുടങ്ങി എന്‍ജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട 30 സാങ്കേതിക തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കാണ് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്.
എന്‍ജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട 30 പുതിയ തൊഴിലുകള്‍ പ്രത്യേകം നിര്‍ണ്ണയിച്ചു എന്‍ജിനീയറിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിനു ജവാസാത്തുമായും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായും ബന്ധിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭ അംഗീകരിച്ച എന്‍ജിനീയറിംഗ് പ്രൊഫഷന്‍ പ്രാക്ടീസ് നിയമം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും നിര്‍ബന്ധമാക്കുന്നുണ്ട്. പ്രൊഫഷണല്‍ അക്രെഡിറ്റേഷന്‍ ഇല്ലാത്തവരെ ജോലിക്കു നിയോഗിക്കുന്നത് നിയമം വിലക്കുന്നതായും സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് വ്യക്തമാക്കി.
യോഗ്യതകള്‍ ഉറപ്പുവരുത്തി കൗണ്‍സില്‍ അംഗത്വം നല്‍കുന്നതിലൂടെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.