
വാഷിങ്ടണ്‍: ഇറാനെതിരെ യു.എസ് പടയൊരുക്കം ശക്തമായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് അമേരിക്കയുടെ ജാഗ്രതാ നിര്‍ദേശം. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തുവിട്ടത്. ഗള്‍ഫ് സമുദ്രത്തിലൂടെയുള്ള കപ്പല്‍ യാത്രക്കും സുരക്ഷാ ഭീഷണിയുണ്ടെന്നാണ് അമേരിക്ക നല്കുന്ന സൂചന.
പുതിയ യുദ്ധ കപ്പലുകളും സന്നാഹങ്ങളും ഗള്‍ഫ് തീരത്ത് വിന്യസിക്കാനുള്ള യു.എസ് നീക്കത്തെ തുടര്‍ന്ന് ഇറാനും സൈനിക സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ കൈവിട്ടാല്‍ മേഖലയില്‍ വ്യോമ, സമുദ്ര മാര്‍ഗമുള്ള സഞ്ചാരം തടസപ്പെടുന്ന സ്ഥിതി ഉണ്ടാകും. രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായിരിക്കെ, മേഖലയില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് കമ്യൂണിക്കേഷന്‍ രംഗത്തും മറ്റും തടസം നേരിടാനുള്ള സാഹചര്യവും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് ഓര്‍മിപ്പിക്കുന്നു.
നിലവിലെ സംഘര്‍ഷസ്ഥിതി കൂടി കണക്കിലെടുത്താണ് വിമാനങ്ങള്‍ മതിയായ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശം. എന്നാല്‍, വിമാന സര്‍വീസുകളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഉള്‍പ്പെടെ വിവിധ വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.