Currency

റോഡിലെ മല്‍സരയോട്ടം: അബുദാബിയില്‍ 2000 ദിര്‍ഹംപിഴയും, 23 ബ്ലാക്ക് പോയിന്റും ശിക്ഷ

സ്വന്തം ലേഖകന്‍Wednesday, May 22, 2019 2:35 pm

അബുദാബി: യുഎഇയില്‍ റോഡില്‍ വാഹനവുമായി മത്സരയോട്ടം നടത്തുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകുമെന്ന് അബുദാബി പൊലീസ്. 60 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും. സമൂഹ മാധ്യമങ്ങളില്‍ അടക്കം ബോധവല്‍കരണവും തുടങ്ങി. അല്‍ഐനില്‍ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചതിനെ തുടര്‍ന്നാണു നടപടി കടുപ്പിച്ചത്.

നിയമം പാലിച്ചും വേഗപരിധി മറികടക്കാതെയും ക്ഷമയോടെ വാഹനമോടിക്കണം. ഇതര യാത്രക്കാരോടും കാല്‍നട യാത്രക്കാരോടും സഹിഷ്ണുതയോടെ പെരുമാറണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. വാഹനത്തിന്റെ സ്വാഭാവിക ഘടനയില്‍ അനുമതിയില്ലാതെ മാറ്റം വരുത്തുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും 12 ബ്ലോക് പോയിന്റുമാണ് ശിക്ഷ. ഈ വാഹനങ്ങള്‍ 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x