
അബുദാബി: പബ്ലിക് ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കാന്‍ യുഎഇ പ്രസിഡന്റും എമിറേറ്റ് ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. ആരോഗ്യവകുപ്പിന്റെ നിയമങ്ങള്‍ പിന്തുടരുന്നതും സ്വതന്ത്ര പ്രവര്ത്തനാനുമതിയുള്ളതും ആയിരിക്കും പുതിയ കേന്ദ്രം. തൊഴിലാളികളുടെ ജോലിസ്ഥലത്തുണ്ടാകുന്ന ഗുരുതരമായ അപകടം പരുക്ക് എന്നിവ അബുദാബി ഹെല്‍ത്ത് സെന്ററായിരിക്കും കൈകാര്യം ചെയ്യുക. എല്ലാ വിഭാഗത്തിലെയും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും.
താമസക്കാരുടെയും തൊഴിലാളികളുടെയും ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുക എന്നതായിരിക്കും കേന്ദ്രത്തിന്റെ ലക്ഷ്യം. പകര്‍ച്ച വ്യാധികളടക്കം പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികളും സര്‍വേയും നടത്തുന്നത് ഈ കേന്ദ്രത്തിനു കീഴിലായിരിക്കും. പ്രതിരോധ കുത്തിവയ്പുകളും ഇവിടെ നിന്ന് ലഭ്യമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.