Currency

താമസ സുരക്ഷ; അബുദാബിയില്‍ കര്‍ശന പരിശോധന

സ്വന്തം ലേഖകന്‍Friday, May 24, 2019 4:07 pm

അബുദാബി: താമസ സുരക്ഷ സംബന്ധിച്ച് തലസ്ഥാന എമിറേറ്റില്‍ പരിശോധന ഊര്‍ജിതമാക്കി. പരിധിയിലേറെ ആളുകളെ താമസിപ്പിക്കുക, കെട്ടിടങ്ങള്‍ക്ക് അനുമതി നേടാതിരിക്കുക തുടങ്ങിയ നഗരസഭയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘനങ്ങള്‍ക്കൊപ്പം ജല, വൈദ്യുതി ദുരുപയോഗവും നിരീക്ഷിക്കും. ഈ വര്‍ഷം 740 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും അറിയിച്ചു.

കെട്ടിട ഉടമകള്‍ക്കും പാറാവുകാര്‍ക്കും താമസ നിയമങ്ങള്‍ വ്യക്തമാക്കുന്ന കൈപ്പുസ്തകങ്ങള്‍ നല്‍കിയിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ക്ക് വിഷയത്തിന്റെ ഗൗരവമനുസരിച്ച് 10,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യം സമയപരിധി കാണിച്ച് നോട്ടിസ് നല്‍കും. ഈ കാലയളവിനുള്ളില്‍ തിരുത്താത്തവര്‍ക്കാണു പിഴ ചുമത്തുകയെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x