Currency

5ജി സംവിധാനവുമായി കുവൈത്ത്

സ്വന്തം ലേഖകന്‍Thursday, May 30, 2019 7:52 pm

കുവൈത്ത് സിറ്റി: 5G നെറ്റ് വര്‍ക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങി കുവൈത്ത്. ജൂണ്‍ മധ്യത്തോടെ 5G സേവനങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങും. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി റെഗുലേറ്ററി അതോറിറ്റി സിട്ര ചെയര്‍മാന്‍ സാലിം അല്‍ ഉതൈനയാണ് കുവൈത്തില്‍ അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പ്രഖ്യാപിച്ചത്. 5G സേവനങ്ങളുടെ ഔദ്യോഗിക ലോഞ്ചിങ് അടുത്ത മാസം പകുതിയോടെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ടെലി-കമ്യൂണിക്കേഷന്‍ രംഗത്ത് രാജ്യം മുന്നോട്ടുവെക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്ന് പ്രധാനമന്ത്രി ജാബിര്‍ മുബാറക് അല്‍ സബാഹ് പറഞ്ഞു. 5G നെറ്റ്‌വര്‍ക്ക് സംവിധാനം നടപ്പാക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാണ് കുവൈത്തെന്നു പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ മുബാറക് അല്‍ സബാഹ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ സര്‍ക്കാര്‍ സംരഭങ്ങളില്‍ നടപ്പിലാക്കിയ ഒണ്‍ലൈന്‍ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x