
അബുദാബി: പെരുന്നാള്‍ അവധി ദിനങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്നു ഗതാഗത വകുപ്പ് അറിയിച്ചു. ജൂണ്‍ 2 മുതല്‍ 8 രാവിലെ 7.59 വരെയാണു സൗജന്യ പാര്‍ക്കിങ് അനുവദിക്കുക. നിരോധിത സ്ഥലങ്ങളിലും മറ്റു വാഹനങ്ങള്‍ക്ക് ഗതാഗത തടസ്സമുണ്ടാകും വിധവും പാര്‍ക്ക് ചെയ്യരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
പ്രദേശത്തെ താമസക്കാരും റെസിഡന്റ് പെര്‍മിറ്റ് ഉടമകളുമായവര്‍ക്ക് സംവരണം ചെയ്ത പാര്‍ക്കിങ്ങില്‍ രാത്രി 9 മുതല്‍ രാവിലെ 8 വരെ വാഹനം നിര്‍ത്തിയിടാനും പാടില്ല. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പൊതു ഗതാഗത സേവനം പതിവുപോലെ പ്രവര്‍ത്തിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.