Currency

ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്ക് പുതിയ സേവന പദ്ധതിയുമായി സൗദി

സ്വന്തം ലേഖകന്‍Friday, May 31, 2019 1:18 pm

മക്ക: ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന ‘തീര്‍ഥാടന സേവന പ്രോഗ്രാം’ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു. വിഷന്‍ 2030ന്റെ ഭാഗമായാണ് തീര്‍ത്ഥാടന സേവന പ്രോഗ്രാം ഉല്‍ഘാടനം ചെയ്തതെന്ന് ഹജ്ജ് മന്ത്രി പറഞ്ഞു.

പുണ്ണ്യസ്ഥലങ്ങളിലേക്കുള്ള യാത്രയടക്കം മുഴുവന്‍ സേവനങ്ങളും എളുപ്പമാക്കുന്നതാണ് പുതിയ പദ്ധതി. തീര്‍ത്ഥാടകര്‍ രാജ്യതെത്തിയത് മുതല്‍ തിരിച്ച് പോകുന്നത് വരെയുള്ള മുഴുവന്‍ സേവനങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി. നൂതനമായ സംവിധാനങ്ങളുപയോഗപ്പെടുത്തി എല്ലാ മേഖലകളിലും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

32ലധികം സര്‍ക്കാര്‍ വകുപ്പുകളും നൂറോളം സ്വകാര്യ വകുപ്പുകളും പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കും. 130 സംരംഭങ്ങളുള്‍പ്പെടുന്ന പദ്ധതിയുടെ കരട് സല്‍മാന്‍ രാജാവ് ഏറ്റുവാങ്ങി. യാത്രാ നടപടികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആധുനിക സംവിധാനങ്ങളൊരുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x