
വാഷിങ്ടണ്‍: വികസ്വര രാജ്യങ്ങള്‍ക്ക് യു.എസ് നല്കുന്ന വ്യാപാര മുന്‍ഗണന ഇന്ത്യക്ക് ജൂണ്‍ അഞ്ച് വരെയേ നല്കുകയുള്ളൂവെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ബുധനാഴ്ചയോടെ ഇന്ത്യയെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസില്‍ (ജി.എസ്.പി) നിന്ന് പുറത്താക്കും. ജി.എസ്.പിയില്‍ നിന്ന് ഇന്ത്യയെ പുറത്താക്കുമെന്ന് മാര്‍ച്ചില്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തില്‍ പുനരാലോചനയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് യു.എസ് നടപടി.
രണ്ടാം വട്ടവും അധികാരത്തിലെത്തിയ മോദി സര്‍ക്കാറുമായി മികച്ചബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതിനിടെയാണ് അമേരിക്ക ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വികസ്വര രാജ്യങ്ങള്‍ക്ക് വ്യാപാര മുന്‍ഗണന നല്കുമ്പോള് പകരം അവരുടെ വിപണി യു.എസ് കമ്പനികള്‍ക്ക് തുറന്നുകൊടുക്കണമെന്നതാണ് വ്യാപാര മുന്‍ഗണനാ കരാറിന്റെ നിബന്ധന. 2017ല്‍ 5.6 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂടുകയും യു.എസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞതുമാണ് യു.എസിനെ ചൊടിപ്പിച്ചത്.
ഇന്ത്യയെ കൂടാതെ തുര്‍ക്കിയേയും യു.എസ് മുന്‍ഗണനാ കരാറില്‍ നിന്ന് പുറത്താക്കാനൊരുങ്ങുകയാണ്. തുര്‍ക്കിയെ ഇനിയും വികസ്വര രാജ്യമായി പരിണഗണിക്കാന് സാധിക്കില്ലെന്നാണ് ഇതിന് യു.എസ് നല്കുന്ന വിശദീകരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.