
റിയാദ്: സൗദിയിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വ്യവസ്ഥകള്‍ പുനപരിശോധിക്കും. ഇതിനായി സംയുക്ത കമ്മറ്റി രൂപീകരിക്കുവാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. കരാറിലെ മാറ്റങ്ങളെ കുറിച്ച് ജൂലൈ ആദ്യത്തില്‍ സംയുക്ത കമ്മറ്റി പരിഗണിക്കാനും തീരുമാനമായി.നാഷണനല്‍ കമ്മീഷന്‍ ഫോര്‍ റിക്രൂട്ട് മെന്റ്, നാഷണനല്‍ റിക്രൂട്ട്മെന്റ് ഓഫീസസ് എന്നിവയുമായി ചേര്‍ന്നാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം സംയുക്ത കമ്മറ്റി രൂപീകരിക്കുക.
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി രൂപീകരിച്ച ഏകീകൃത കരാറില്‍ ഏതാനും പുനരാലോകനകള്‍ ആവശ്യമായി വന്ന സാഹചര്യത്തിലാണിത്.തൊഴിലാളിക്ക് രാജ്യത്തെത്തിച്ചേരുവാന്‍ 90 ദിവസം കാലാവധി നല്‍കിയത് ഇരുപത് ശതമാനത്തോളം തൊഴിലാളികള്‍ വൈകിയെത്താന്‍ കാരണമാകുന്നുവെന്ന് റിക്രൂട്ട്മെന്റ് ഓഫീസുകള്‍ ഉയര്‍ത്തിക്കാട്ടി. ദീര്‍ഘകാല തൊഴിലുകള്‍ക്ക് വിസമ്മതിക്കുന്ന തൊഴിലാളികളുടെ കേസുകള്‍ കൈര്യം ചെയ്യുന്നതിനും സംവിധാനങ്ങളുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.