
ദോഹ: വാഹനാപകടത്തില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എഫിന്‍ ജോര്‍ജ് (14) മരിച്ചു. കോട്ടയം മീനടം പുതുശ്ശേരി വീട്ടില്‍ ജോര്‍ജ് ഡാനിയേലിന്റെയും ഡെന്‍സിയുടെയും മകനാണ്. എംഇഎസ് സ്‌കൂള്‍ വിദ്യാര്‍ഥി. സഹോദരി: എമി. സംസ്‌കാരം പിന്നീട് നാട്ടില്‍. 2 ദിവസം മുന്‍പ് സൈക്കിളില്‍ കാറിടിച്ചാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് സിദ്ര മെഡിസിനില്‍ ചികിത്സയിലായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.