Currency

സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Tuesday, June 4, 2019 3:12 pm

റിയാദ്: സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലായി ആകെ 31,12,029 സ്വദേശികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. ഈ വര്‍ഷത്തിലെ ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഈ വര്‍ഷം ആദ്യ നാല് മാസത്തിനകം 64,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായി തൊഴില്‍ മന്ത്രി പറഞ്ഞു. നിലവില്‍ സൗദിയില്‍ 9,50,000 സ്വദേശികളാണ് തൊഴിലന്വേഷകരായുള്ളത്. 6.6 ശതമാനം പുരുഷന്മാരും, 31.7 ശതമാനം സ്ത്രീകളും തൊഴില്‍ രഹിതരാണ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരമമുള്ള കണക്കുകളാണിത്. തൊഴിലില്ലായ്മ നിരക്ക് കുറച്ച് വിഷന്‍ 2030ന്റെ ലക്ഷ്യ പ്രാപ്തിക്കായി തൊഴില്‍ മന്ത്രാലയം രൂപപ്പെടുത്തിയ കരാറുകള്‍ കൃത്യമായി പിന്തുടരുമെന്നും മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x