Currency

ഇന്ത്യക്കാരന് വീണ്ടും ഭാഗ്യ സമ്മാനം; ഇത്തവണ നേടിയത് 18 കോടി രൂപ

സ്വന്തം ലേഖകന്‍Tuesday, June 4, 2019 4:13 pm

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് വീണ്ടും ബമ്പര്‍ സമ്മാനം. 10 ദശലക്ഷം ദിര്‍ഹം (18.86 കോടി രൂപ)യാണ് സമ്മനം. ആര്‍. സഞ്ജയ് നാഥ് എടുത്ത 211711 എന്ന ടിക്കറ്റിനാണ് സമ്മാനം. കൂട്ടുകാരുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്നും സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണത്തെ നറുക്കെടുപ്പിലും ഭൂരിഭാഗം സമ്മാനങ്ങളും ഇന്ത്യക്കാരാണ് നേടിയത്. പത്ത് സമ്മാനങ്ങളില്‍ ഒന്‍പതും ഇന്ത്യക്കാര്‍ക്കാണ്. ഒരു സമ്മാനം പാക്കിസ്ഥാന്‍ സ്വദേശി സ്വന്തമാക്കി.

ബിനു ഗോപിനാഥന്‍ (100,000 ദിര്‍ഹം), ആഷിഖ് പുള്ള്യശേരി (90,000 ദിര്‍ഹം), അനസ് ജമാല്‍ (80,000 ദിര്‍ഹം), സുഭാഷ് (50,000 ദിര്‍ഹം), അബ്ദുല്‍ അസീസ് വലിയ പറമ്പത്ത് (30,000 ദിര്‍ഹം), സുനില്‍ കുമാര്‍ (20,000 ദിര്‍ഹം), അബ്ദുല്‍ മുതലാബ് ചുള്ളിയോടന്‍ കോമാച്ചി (10,000 ദിര്‍ഹം), ഓഫുര്‍ കൂട്ടാഗല്‍ മാമു (10,000 ദിര്‍ഹം) എന്നിവരാണ് സമ്മാനം നേടിയ ഇന്ത്യക്കാര്‍. പാക് സ്വദേശിയായ സാഖിബ് നസീര്‍ മുഹമ്മദ് നസീറിന് 70,000 ദിര്‍ഹവും ലഭിച്ചു. ലാന്‍ഡ് റോവര്‍ കാറിനായി നടത്തിയ നറുക്കെടുപ്പില്‍ ബംഗ്ലദേശ് സ്വദേശി ശിപാക് ബൗറ വിജയിയായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x