
കുവൈത്ത് സിറ്റി: കൊടുംചൂടിനെ തുടര്‍ന്നു പുറംജോലിക്കാര്ക്കായി ജൂണ്‍ ഒന്നിനു നിലവില്‍ വന്ന ഉച്ചവിശ്രമം നടപ്പാക്കാത്തവര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണു പുറം ജോലിക്കു ഉച്ചവിശ്രമം നല്കാന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജീവനക്കാരുടെ അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമകള്‍ക്കുണ്ട്. ഓഗസ്റ്റ് അവസാനം വരെ നിയമം ബാധകമാണ്.
തുറസ്സായ സ്ഥലങ്ങളില്‍ പകല്‍ 11 മണിക്കും 5 മണിക്കുമിടയില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നു കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചു. അത്തരത്തില്‍ ജോലി ചെയ്യുന്ന ദൃശ്യങ്ങളും പടങ്ങളും 5564333 എന്ന വാട്സാപ്പ് നമ്പര്‍ വഴി നല്‍കാവുന്നതാണെന്നു സൊസൈറ്റി ചെയര്മാന് ഖാലിദ് അല്‍ ഹുമൈദി പറഞ്ഞു.
ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും അവര്‍ ബാധ്യസ്ഥരാണ്. ഉച്ചവിശ്രമം സംബന്ധിച്ചു മാന്‍പവര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ നിര്‍ദേശം പാലിക്കുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.