
സലാല: സലാലക്കടുത്ത് മുഗ്സെയിലില്‍ നടന്ന വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി ഉള്‍പ്പടെ രണ്ട് പേര് മരിച്ചു. ഒറ്റപ്പാലം ലക്കിടി സ്വദേശി വന്നേരി വീട്ടില്‍ സൈതലവിയുടെ മകന് നൗഷാദാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഒരു കൊല്‍ക്കത്ത സ്വദേശിക്കും ആറോളം ബംഗ്ലാദേശ് സ്വദേശികള്‍ക്കും പരിക്കുണ്ട്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലാണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.