
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണം ശക്തമാക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. കുവൈത്തി യുവാക്കളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആവശ്യമായ തൊഴില്‍ പരിജ്ഞാനം നല്കി സ്വകാര്യ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം തസ്തികകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.
പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശി യുവാക്കള്‍ താല്പര്യം കാണിക്കാറില്ല. അതിനാല്‍ സ്വദേശി യുവാക്കളെ സ്വകാര്യ മേഖലകളിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി തൊഴില്‍ നിയമ ഭേദഗതി സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ കണക്ക് പ്രകാരം അഞ്ച് ശതമാനം മാത്രമാണ് സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്.
കുവൈത്തില്‍ സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ സമൂഹത്തെയാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൊഴികെ സ്വദേശിവത്ക്കരണ തോത് വേഗത്തില്‍ ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.