
അബുദാബി: യുഎഇയില്‍ സ്ഥിരതാമസത്തിന് അനുമതി നല്കുന്ന ഗോള്‍ഡ് കാര്‍ഡ് വിസ മലയാളിയായ യുവ വ്യവസായിയും, വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലിനു ലഭിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തിനു ഗോള്‍ഡ് കാര്‍ഡ് വീസ പതിച്ച പാസ്പോര്‍ട്ട് നല്‍കിയത്.
ഗോള്‍ഡ് കാര്‍ഡ് വിസ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ. ഷംഷീര്‍ വയലില്‍. യുഎഇയില്‍ 100 ബില്യണില്‍ അധികം മൂല്യമുള്ള നിക്ഷേപകര്‍ക്കാണ് ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കുന്നത്. പ്രഥമ ഗോള്‍ഡ് കാര്‍ഡ് എം എ യൂസഫലിക്കാണ് ലഭിച്ചത്. യുഎഇയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ഏറ്റവും മികച്ച പദ്ധതിയാണിത്.
രാജ്യത്തിന്റെ നിക്ഷേപ മേഖല ലോകത്തിന് മുന്നില്‍ തുറന്നു കൊടുക്കുന്ന ബൃഹത് പദ്ധതിയാണിതെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. യുഎഇ, ഇന്ത്യ തുടങ്ങി ആറില്‍ അധികം രാജ്യങ്ങളിലായി 23 ആശുപത്രികളും, നൂറില്‍പരം മെഡിക്കല്‍ ക്ലിനിക്കുകളും, യുഎഇയിലെ ഏറ്റവും വലിയ ഫര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമുള്ള ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് വിപിഎസ് ഹെല്‍ത്ത് കെയര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.