
മനാമ: ലോകത്തിലെ ആദ്യ സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വാട്ടര്‍തീം പാര്‍ക്ക് ബഹ്‌റൈനില്‍. ആഗസ്റ്റില്‍ ഇത് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നതോടെ ബഹ്‌റൈന്‍ ആഗോള ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കും. സന്ദര്‍ശകരുടെ കുത്തൊഴുക്ക് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് രാജ്യത്തെ വിനോദ സഞ്ചാര മേഖലയിലുള്ളവര്‍ കരുതുന്നത്. ഇത് ഹോട്ടല്‍, റസ്‌റ്റോറന്റ് ബിസിനസ് മേഖലക്കും ഗുണകരമാകും.
ജി.സി.സിയില്‍ നിന്നും ധാരാളം സഞ്ചാരികളെയും ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ ജി.സി.സിയില്‍നിന്ന് വിശേഷ ദിവസങ്ങളില്‍ ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. കഴിഞ്ഞ ഈദ് ദിനങ്ങളിലെ അഞ്ച് ദിനങ്ങളിലായി സൗദി അറേബ്യയില്‍നിന്ന് കിങ് ഹമദ് കോസ്‌വെ വഴിമാത്രം അഞ്ച് ലക്ഷം യാത്രികരാണ് എത്തിയത്. വിമാന, കപ്പല്‍ മാര്‍ഗം എത്തിയവരുടെ എണ്ണവും വര്‍ധിച്ചതായാണ് സൂചന.
വിപുലമായ സജ്ജീകരണങ്ങളുള്ളതും പരിസ്ഥിതിക-സൗഹൃദ സംവിധാനങ്ങളുള്ളതുമായ പാര്‍ക്കാണെന്നതും പ്രത്യേകതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. 100,00 ചതുരശ്ര മീറ്ററാണ് പാര്‍ക്കിന്റെ വിസ്തീര്‍ണ്ണം. പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് ഡൈവ് ചെയ്യുന്നതിനുള്ള പ്രത്യേക സ്ഥലങ്ങളുമുണ്ട്. സമുദ്രജീവികളെ ആകര്‍ഷിക്കാന്‍ കൃത്രിമ പവിഴപ്പുറ്റുകളും രൂപപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സുപ്രീം കൗണ്‍സില്‍, ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട് പോകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.