
റിയാദ്: സൗദിയില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഈ മാസം മുപ്പത് മുതല്‍ ജൂലൈ നാല് വരെയാണ് തൊഴില്‍മേള. താഖാത്ത് പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളേയും തൊഴിലന്വേഷകരേയും ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ബന്ധപ്പെടുത്തും. അവരവരുടെ മൊബൈലോ, കംപ്യൂട്ടറോ ഉപയോഗിച്ച് ഇലക്ടോണിക് സംവിധാനത്തിലൂടെ നടത്തപ്പെടുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുളള കമ്പനികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് മേള സംഘടിപ്പിക്കുന്നതെന്ന് മാനവ വിഭവ വികസന ഫണ്ട് അറിയിച്ചു. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് ശേഷം ആവശ്യമെങ്കില്‍ തൊഴിലന്വേഷകര്‍ക്ക് തൊഴിലുടമയുമായി എളുപ്പത്തില്‍ നേരിട്ട് ബന്ധപ്പെടാനും അവസരമുണ്ട്.
തൊഴില്‍ സാമുഹിക വികസന മന്ത്രാലയവും പൊതു സേവന മന്ത്രാലയവുമായി സഹകരിച്ച് കൊണ്ട് സൗദിവത്കരണത്തിന് വേണ്ടി നടപ്പിലാക്കിയ ദേശീയ തൊഴില്‍ സംവിധാനമായ താഖാത്ത് വഴിയാണ് ഹദാഫ് മേള സംഘടിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.