Currency

ഹജ് തീര്‍ഥാടനത്തിന് രണ്ടാഴ്ച മുന്‍പ് കുത്തിവയ്‌പെടുക്കണം

സ്വന്തം ലേഖകന്‍Thursday, June 13, 2019 2:42 pm

അബുദാബി: ഹജ് തീര്‍ഥാടകര്‍ യാത്രയ്ക്ക് 2 ആഴ്ച മുന്‍പ് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം. ഓഗസ്റ്റ് ആദ്യവാരമാണ് യുഎഇയില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഹജ്ജിന് പുറപ്പെടുക. ഒരു മാസം മുന്‍പ് ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തണമെന്നും 2 ആഴ്ച മുന്‍പ് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും പ്രതിരോധ മരുന്ന് വിഭാഗം ഡയറക്ടര്‍ ഡോ. നദ അല്‍ മര്‍സൂഖി പറഞ്ഞു.

തീര്‍ഥാടകരുടെ സേവനത്തിനായി 24 മണിക്കൂറും ലഭ്യമാകുന്ന ഹോട്ട് ലൈനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വദേശി തീര്‍ഥാടകര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നു പ്രതിരോധ കുത്തിവയ്പ് സൗജന്യമായി ലഭിക്കും. വിദേശികള്‍ അതതു രാജ്യം വഴിയാണ് പോകുന്നതെന്നതിനാല്‍ അവിടെ നിന്നാണ് കുത്തിവയ്പ് എടുക്കേണ്ടത്.

തീര്‍ഥാടകരുടെ സുരക്ഷ മുന്നില്‍കണ്ടാണ് തീരുമാനമെന്നും ബോധവല്‍കരണത്തിന് ആരോഗ്യമന്ത്രാലയം തുടക്കം കുറിച്ചെന്നും അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യ-യുഎഇ ആരോഗ്യമന്ത്രാലയങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന പ്രതിരോധ കുത്തിവയ്പാണ് എടുക്കേണ്ടത്. 35 അംഗ ആരോഗ്യ വിദഗ്ധരുടെ സേവനം മക്കയിലും മദീനയിലും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x