
കുവൈത്ത് സിറ്റി: കുവൈത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. വൈദ്യുതി ഉപഭോഗത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ചു മൂന്നര ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 14360 കിലോവാട്ട് വൈദ്യുതിയാണ് കുവൈത്ത് ചെലവാക്കിയത്. 18000 കിലോവാട്ട് വൈദ്യുതിയാണ് നിലവില്‍ രാജ്യത്തിന്റെ ശരാശരി പ്രതിദിന ഉത്പാദനം.
ഉപഭോഗം കൂടുന്നതിനനുസരിച്ചു ഉപഭോഗവും ഉത്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന അവസ്ഥയുണ്ട്. കടുത്ത ചൂട് കാരണം എയര്‍കണ്ടീഷനുകള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നതാണ് വര്‍ദ്ധനവിന് കാരണമെന്നാണ് വിലയിരുത്തല്‍. ജലം, വൈദ്യുതി എന്നിവയുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കണമെന്ന് ജലം വൈദ്യുതി മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ഉപഭോഗം വര്‍ധിച്ചത് വൈദ്യുതി വിതരണത്തെ യാതൊരു നിലക്കും ബാധിക്കില്ലെന്ന് ജലം വെദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബുഷഹിരി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.