Currency

അല്‍ബാഹയില്‍ പുതിയ പാര്‍ക്ക് തുറന്നു

സ്വന്തം ലേഖകന്‍Friday, June 14, 2019 2:50 pm

അല്‍ബാഹ: അല്‍ബാഹയില്‍ സന്ദര്‍ശകര്‍ക്കായി പുതിയൊരു പാര്‍ക്ക് കൂടി തുറന്നു. ഖയ്യിമില്‍ അമീര്‍ ഹുസാം ബിന്‍ സഊദ് പാര്‍ക്കാണ് തുറന്നത്. കൃത്രിമ തടാകങ്ങളും വെള്ളച്ചാട്ടവും പുല്ലുകള്‍ പതിച്ച മൈതാനങ്ങളുംകൊണ്ട് അലങ്കരിച്ച പാര്‍ക്ക് അല്‍ബാഹയുടെ പ്രകൃതി രമണീയതക്ക് അനുയോജ്യമായനിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. 60 ദശലക്ഷം റിയാലാണ് ചെലവ്. 1,50, 000 ച.മീറ്ററില്‍ പരന്നു കിടക്കുന്ന ഉല്ലാസ കേന്ദ്രം കാണാന്‍  ദിവസവും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

8000 ച.മീറ്ററിലാണ് പച്ചപ്പ് ഒരുക്കിയിരിക്കുന്നത്. 36 ഇരിപ്പിടങ്ങളും 31 തണല്‍ കുടകളും 1400 വന്‍മരങ്ങളും 4000ത്തോളം ചെറിയ മരങ്ങളുമുണ്ട്. 1200 ച.മീറ്ററില്‍ കൃത്രിമ തടാകങ്ങള്‍, മുറ്റങ്ങള്‍, 10 മീറ്റര്‍ ഉയരത്തിലുള്ള ഫൗണ്ടനുകള്‍, തട്ട് കടകള്‍, 12 കച്ചവട സ്ഥാപനങ്ങള്‍, 700 മീറ്റര്‍ നടപ്പാത, 55 ഓളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മിനി ട്രെയിന്‍, കളിമൈതാനം, നമസ്‌കാര സ്ഥലങ്ങള്‍, 500ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ പാര്‍ക്കിന്റെ പ്രത്യേകതകളാണ്.

മേഖലയുടെ വിനോദസഞ്ചാര, നിക്ഷേപമേഖലയുടെ വികസനത്തിന് ആക്കംകൂട്ടുന്ന പാര്‍ക്കിന്റെ ശുചീകരണവും അറ്റകുറ്റപ്പണിയും മേഖല മുനിസിപ്പാലിറ്റിക്ക് കീഴിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x