
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴിയാക്കുന്നു. നീതിന്യായ മന്ത്രാലയം ഇതിനായി പുതിയ സംവിധാനം രൂപപ്പെടുത്തിവരുകയാണ്. വാട്സ്ആപ്പിലൂടെ എളുപ്പം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. കോടതിയിലെത്തി പേപ്പര്‍ ഉപയോഗിച്ച് ചെയ്തുവന്നിരുന്ന രജിസ്ട്രേഷന് നടപടികള്‍ ഇതോടെ നിലക്കും. വിവാഹ രജിസ്ട്രേഷന് എത്തുന്നവര്‍ കാരണം കോടതിയിലുണ്ടാവുന്ന തിരക്ക് ഒഴിവാക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു.
സൗദി നീതിന്യായ മന്ത്രാലയം നേരത്തേ വിവാഹ രജിസ്ട്രേഷന് വെബ് പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കുവൈത്തിന്റെയും നീക്കം. പുതിയ പരിഷ്കാരം എന്നുമുതലാണ് നടപ്പാക്കുകയെന്ന് വ്യക്തമല്ല. ഇ-ഗവേണന്‍സിലേക്ക് മാറാന്‍ കുവൈത്ത് അതിവേഗം നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളിലും പൊതു ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഇ-ഗവേണിങ് സ്മാര്‍ട്ട് സിസ്റ്റം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.