
കുവൈത്ത് സിറ്റി: മേയ് അവസാനം വരെയുള്ള കണക്ക് പ്രകാരം 4919 സ്വദേശികള്‍ തൊഴിലിന് അപേക്ഷിച്ച് കാത്തിരിക്കുന്നതായി ആസൂത്രണകാര്യ മന്ത്രി മര്‍യം അഖീല്‍ പറഞ്ഞു. ഇതില്‍ 2645 പേര് പുരുഷന്മാരും 2269 പേര് സ്ത്രീകളുമാണ്. അതിനിടെ, രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ലഭിക്കുന്നതിന് സ്വദേശി ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ സ്വീകരിക്കുന്നതിന്റെ അടുത്ത ഘട്ടം വെള്ളിയാഴ്ച ആരംഭിക്കും.
ജൂണ്‍ 28 വരെ അപേക്ഷിക്കാം. ഈ കാലത്തിനിടയില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കമീഷന് ആസ്ഥാനത്തെത്തി സ്വദേശികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ഇതിനു പുറമെ 24 മണിക്കൂറും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ സിവില്‍ സര്‍വിസ് കമീഷന് വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 18 വയസ്സ് തികഞ്ഞ സ്വദേശികള്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ. ഇവര്‍കൂടി എത്തുന്നതോടെ തൊഴിലിന് അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം വീണ്ടും വര്‍ധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.