
റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഉണ്ടായത് 11.9 ശതമാനം വര്‍ദ്ധന. അതേസമയം വിദേശ ജീവനക്കാരുടെ എണ്ണം കുറയുകയും ചെയ്തു. പുതിയ കണക്കുകള്‍ പ്രകാരം ആരോഗ്യ മേഖലയില്‍ അകെ 4,42,700 ഓളം ജീവനക്കാരാണുള്ളത്. ഒരു വര്‍ഷത്തിനിടെ ജീവനക്കാരുടെ എണ്ണത്തില്‍ 4.4 ശതമാനം വര്‍ദ്ധനവാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ 22,300 ഓളം പേരുടെ വര്‍ദ്ധനവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിദേശ ജീവനക്കാരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 3500 ഓളം പേരുടെ കുറവും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കു പ്രകാരം ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം 47.2 ശതമാനമാണ്.
ആരോഗ്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണ്. എന്നാല്‍ സ്വകര്യ ആരോഗ്യ രംഗത്ത് സ്വദേശിവല്‍ക്കരണ തോത് കുറവാണ് രേഖപ്പെടുത്തിയത്. ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം 12 ശതമാനം മാത്രമാണ്. ആരോഗ്യരംഗത്ത് ഫാര്‍മസി മേഖലയിലാണ് സ്വദേശിവല്‍ക്കരണം ഏറ്റവും കുറവുള്ളത്. ഈ മേഖലയില്‍ 24.3 ശതമാനമാണ് സ്വദേശിവല്‍ക്കരണതോത്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.