
റിയാദ്: സൗദി അറേബിയയിലെ അല്‍ മൗവാസാത്ത് ആശുപത്രിയിലേക്ക് ഐടി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. 22 നും 40 നും ഇടയില്‍ പ്രായമുള്ള ബിഇ/ബിടെക്/ബിഎസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്) യോഗ്യതയോ തത്തുല്യമോ ഉള്ള പുരുഷന്മാര്ക്കാണ് അവസരം. ശമ്പളം 6000 സൗദി റിയാല്‍ മുതല്‍ 7000 സൗദി റിയാല്‍ വരെ (ഏകദേശം 1.10 ലക്ഷം മുതല്‍ 1.30 ലക്ഷം വരെ) ലഭിക്കും.
താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ healthsector.norka@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ 2019 ജൂണ്‍ 22ന് മുമ്പ് സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.orgepw ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.