
ഷാര്‍ജ: യുഎഇയിലെ വടക്കന്‍ എമിറേറ്റുകളും കുടുംബവിസക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എമിഗ്രേഷന്‍ വൃത്തങ്ങള്‍ സൂചന നല്കി. എന്നാല്‍, തൊഴില്‍വിസക്ക് തല്കാലത്തേക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കില്ല. നേരത്തെ അബൂദബിയും ദുബായിയും കുടുംബവിസക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. ഇൗ നടപടിയാണ് മറ്റ് എമിറേറ്റുകളും പിന്തുടരുന്നത്.
ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ വിസയിലുള്ള പ്രവാസികള്‍ പുതുതായി കുടുംബ വിസക്ക് അപേക്ഷിക്കുമ്പോഴാണ് കുടുംബാംഗങ്ങളുടെ പേരില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി വരിക. ഇന്‍ഷുറന്‍സ് രേഖകളും മൂന്നു മാസത്തെ സാലറി സ്റ്റേറ്റ്മെന്റും കുടുംബ വിസക്ക് ആവശ്യപ്പെടും.
പുതുതായി വിസയെടുക്കാനും പുതുക്കാനും അപേക്ഷിക്കുമ്പോള്‍ സിസ്റ്റത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്, സാലറി വിവരങ്ങള്‍ രേഖപ്പെടുത്താത്ത പക്ഷം അപേക്ഷ നിരസിക്കും. അതേസമയം തൊഴില്‍ വിസക്ക് ഇത് നിര്‍ബന്ധമല്ല. രണ്ട് വര്‍ഷത്തെ വിസക്ക് രണ്ട് വര്‍ഷത്തെ പോളിസി തന്നെ നിര്‍ബന്ധമാകും. ഇതിനു ഏകദേശം ആയിരം ദിര്‍ഹം അധികം ചെലവുവരും. ദുബായ്, അബൂദബി എമിറേറ്റുകളില്‍ തൊഴില്‍വിസക്ക് ഉള്‍പ്പെടെ ഈ നിയമം നേരത്തെ നിലവിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.