Currency

നിയമലംഘകരായ ബാച്ലര്‍മാരെ കണ്ടെത്താനുള്ള പരിശോധന ഫ്‌ലാറ്റുകളിലേക്കും; ഷാര്‍ജയില്‍ കര്‍ശന പരിശോധന

സ്വന്തം ലേഖകന്‍Monday, March 8, 2021 5:26 pm

ഷാര്‍ജ: നിയമം ലംഘിച്ച് കുടുംബങ്ങള്‍ താമസിക്കുന്ന ഏരിയകളില്‍ താമസിച്ചിരുന്ന ബാച്ലര്‍മാര്‍ക്കെതിരെ ഷാര്‍ജ മുനിസിപാലിറ്റിയുടെ ശക്തമായ ക്യാംപെയിന്‍ തുടരുന്നു. വില്ലകളില്‍ താമസിക്കുന്നവര്‍ക്കെതിരെ നടന്നുവന്ന ക്യാംപെയിന്‍ കഴിഞ്ഞ ദിവസം ഫ്‌ലാറ്റുകളിലേയ്ക്കും വ്യാപിപ്പിച്ചു. ക്യാംപെയിനില്‍ ഒട്ടേറെ പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

ബാച്ലര്‍മാരുടെ താമസ കേന്ദ്രങ്ങളിലെ വൈദ്യുതിയും ജല വിതരണവും വിച്ഛേദിച്ചു. ഫ്‌ലാറ്റുകള്‍ നിയമം ലംഘിച്ച് വേര്‍തിരിച്ചവര്‍ക്ക് പിഴ ചുമത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു പലരും കഴിഞ്ഞിരുന്നത്. ഷാര്‍ജ പൊലീസ്, ഷാര്‍ജ വൈദ്യുതി ജലപാചകവാതക വകുപ്പ് (സേവ് ഗ) എന്നിവയുടെ സഹകരണത്തോടെയാണു മുനിസിപാലിറ്റി നേതൃത്വം നല്‍കുന്ന ക്യാംപെയിന്‍. നിയമം ലംഘിച്ച് കുടുംബങ്ങള്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ബാച് ലര്‍മാര്‍ താമസിക്കുന്നത് കണ്ടാല്‍ കോള്‍ 993 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x