Currency

റമസാന്‍: ഷാര്‍ജയില്‍ സ്വകാര്യ വിദ്യാലയങ്ങളിലെ പ്രവൃത്തി സമയം കുറച്ചു

സ്വന്തം ലേഖകന്‍Tuesday, March 30, 2021 4:09 pm

ഷാര്‍ജ: എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ റമസാനിലെ പ്രവൃത്തി സമയം ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി കുറച്ചു. പുതിയ അറിയിപ്പു പ്രകാരം റമസാനില്‍ രാവിലെ 9 ന് മുന്‍പ് സ്‌കൂളുകള്‍ തുറക്കാന്‍ പാടില്ല. മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ മാത്രമേ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാവൂ.

വിദ്യാര്‍ഥികളുടെ നിലവാരം, രക്ഷിതാക്കളുടെ ആവശ്യങ്ങള്‍ എന്നിവ പരിഗണിച്ചായിരിക്കണം സമയം തീരുമാനിക്കേണ്ടതെന്നും അതോറിറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x