
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഡെലിവറികമ്പനികള്‍ക്ക് പുതിയ ചട്ടങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തണമെന്നു ആഭ്യന്തര മന്ത്രാലയം വാണിജ്യമന്ത്രാലയത്തോടു ശിപാര്‍ശ ചെയ്തിരുന്നു.
ഡെലിവറി മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്തു പുതിയ കമ്പനികള്‍ വരുന്നതിനു വാണിജ്യ മന്ത്രാലയം എതിരല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനായാണ് ലൈസന്‍സ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി മാത്രമേ ഇനി ലൈസന്‍സ് അനുവദിക്കൂവെന്നും ഡെലിവറി വിപണിയെ നിയന്ത്രിക്കാന്‍ ആരോഗ്യ മന്ത്രാലയം, കസ്റ്റംസ് വകുപ്പ്, പരിസ്ഥിതി വകുപ്പ് തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചു നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.ഡെലിവറി രംഗത്തു സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ ജോലിക്കു വെക്കല്‍, നിരോധിത ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളും അനുദിനം വര്‍ധിച്ചുവരുന്നതായി സുരക്ഷാവകുപ്പ് കണ്ടെത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.