
റിയാദ്: സൗദി അറേബ്യ കനത്ത ചൂടിലേക്ക് പ്രവേശിച്ചതോടെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിലായി. സെപ്തംബര്‍ വരെ പുറം ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരണ്ട കാലാവസ്ഥയാണ് സൗദിയുടെ പ്രധാന ഭാഗങ്ങളില്‍. നാല്പത്തി അഞ്ച് ഡിഗ്രി പിന്നിട്ടു ചിലഭാഗങ്ങളില്‍ താപനില. ഏറ്റവും കുറഞ്ഞ താപ നില മുപ്പത് ഡിഗ്രി സെല്‍ഷ്യസാണ്.
ചൂടേറിയതോടെ റിയാദ് അടക്കമുള്ള പ്രവിശ്യകളില്‍ ഒറ്റപ്പെട്ട മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇതിന് ശേഷം 49 ഡിഗ്രി വരെയെത്തും പരമാവധി താപനില. ഇതോടെ സെപ്തംബര്‍ പതിനഞ്ച് വരെ ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചക്ക് 12 മുതല്‍ 3 മണി വരെ ഈ കാലയളവില്‍ സൂര്യന് താഴെ ജോലിയെടുപ്പിക്കുന്നത് നിയമലംഘനമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.