Currency

രണ്ടു വര്‍ഷത്തേക്കുള്ള പുതിയ സ്വദേശിവത്കരണ പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി

സ്വന്തം ലേഖകന്‍Monday, June 17, 2019 9:11 pm

റിയാദ്: സൗദിയില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും നടപ്പിലാക്കുന്ന സ്വദേശിവത്കരണ പദ്ധതികളുടെ വിശദാംശങ്ങള്‍ സൗദി കിരീടാവകാശി വിശദീകരിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലയിലാണ് സ്വദേശീവത്കരണം ഊര്‍ജിതമാക്കുക. ഇതിനായി രണ്ട് ബില്യണ്‍ റിയാല്‍ ഈ വര്‍ഷം ചിലവഴിക്കും.നേരത്തെ പ്രഖ്യാപിച്ച സ്വദേശിവത്കരണം ശക്തമായി നടപ്പാക്കുന്നതിനാണ് പദ്ധതി.

ഇതിനായി രണ്ട് ബില്യണ്‍ റിയാലാണ് ഈ വര്‍ഷം അനുവദിക്കുക. എണ്ണേതര മേഖലയിലെ നേട്ടം ലക്ഷ്യം വെച്ചാണ് പദ്ധതി. കൂടുതല്‍ ജോലികള്‍ കാര്‍ഷിക, ആരോഗ്യ, ഷിപ്പിങ് മേഖലയില്‍ സൃഷ്ടിക്കും.അടുത്ത വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ ഒരു ബില്യണ്‍ റിയാലിന്റെ നിക്ഷേപമാണ് ലക്ഷ്യം.

ഈ മേഖലയിലും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. സമഗ്രമാറ്റം സാമ്പ ത്തിക മേഖലയില്‍ വരുത്തി സൗദിയെ മുന്‍നിരയില്‍ എത്തിക്കുമെന്നും കിരീടാവകാശി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x