
മക്ക: സന്ദര്‍ശക വിസയില്‍ മക്കയില്‍ എത്തിയ മലയാളി കുട്ടി മക്കയില്‍ മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് കാട്ടുങ്ങല്‍ താമസിക്കുന്ന പുത്തന്‍പുരക്കല്‍ സയ്യിദ് സജാസ് തങ്ങള്‍ ശഹാമ ദമ്പതികളുടെ മകന് റയ്യാന്‍ ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മൂന്ന് ആഴ്ചയോളമായി മക്കയിലെ അല്‍ നൂര്‍ ഹോസ്പിറ്റലില്‍ തിവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. നിയമ നടപടി ക്രമങ്ങള്‍ പുര്‍ത്തികരിച്ച് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.