Currency

സൗദി എയര്‍ലൈന്‍സ് പുതുതായി 65 എയര്‍ബസ് വിമാനങ്ങള്‍ കൂടി വാങ്ങുന്നു

സ്വന്തം ലേഖകന്‍Wednesday, June 19, 2019 9:25 pm

റിയാദ്: സൗദി എയര്‍ലൈന്‍സ് എയര്‍ബസ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നു. പുതുതായി 65 വിമാനങ്ങളാണ് വാങ്ങുന്നത്. എ 320/ എ 321 ഇനത്തില്‍പ്പെട്ട പുതിയ 65 വിമാനങ്ങളാണ് വാങ്ങുന്നത്. നിലവില്‍ 35 എയര്‍ബസ് വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സിനു കീഴിലുള്ളത്. പുതിയ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ എ.320/ എ 321 വിമാനങ്ങളുടെ എണ്ണം 100 ആകും.

ഇതിനായി പാരിസിലെ എക്‌സ്‌പോയില്‍ വെച്ച് എയര്‍ബസുമായി സൗദി കരാര്‍ ഒപ്പു വെച്ചു. സൗദി എയര്‍ലൈന്‍സ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ കരാര്‍ ഒപ്പുവെക്കുന്നതെന്ന് സൗദിയ്യ ജനറല്‍ മാനേജര്‍ പറഞ്ഞു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും വിഷന്‍ 2030ന്റെയും ഭാഗമാണിത്. സീറ്റുകളുടെയും സര്‍വീസുകളുടെയും എണ്ണം ആഭ്യന്തര വിദേശ സര്‍വീസുകളുടെ എണ്ണം കൂട്ടാനാണ് ഉദ്ദേശം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പുതിയ 80 യാത്രാവിമാനങ്ങളും സൗദിയ സ്വന്തമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x