Currency

ശക്തമായ ചൂട്: ശുചീകരണത്തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം

സ്വന്തം ലേഖകന്‍Wednesday, June 19, 2019 10:16 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ ശക്തമായ ചൂട് കണക്കിലെടുത്ത് ശുചീകരണത്തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി. കുവൈത്ത് മുനിസിപ്പാലിറ്റി ചൊവ്വാഴ്ച ഇറക്കിയ ഉത്തരവനുസരിച്ച് വേനല്‍ക്കാലത്ത് പുലര്‍ച്ച മൂന്നു മുതല്‍ ഉച്ചക്ക് 11 വരെയും തണുപ്പു കാലത്ത് പുലര്‍ച്ച നാലു മുതല്‍ ഉച്ചക്ക് 12 വരെയുമാണ് ജോലി സമയം.

ഈ സമയത്തല്ലാതെ ജോലിയെടുപ്പിച്ചാല്‍ ക്ലീനിങ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുനിസിപ്പല്‍ മേധാവി അഹ്മദ് അല്‍ മന്‍ഫൂഹി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x