Currency

ചൂട് അസഹനീയം; സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള സ്‌കൂളുകളുടെ സമയത്തില്‍ മാറ്റം

സ്വന്തം ലേഖകന്‍Thursday, June 20, 2019 3:35 pm

ജിദ്ദ: ചൂട് കൂടിയതിനെത്തുടര്‍ന്ന് സൗദിയില്‍ സ്‌കൂളുകളുടെ സമയത്തില്‍ മാറ്റം വരുത്തി. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള സ്‌കൂളുകളുടെ സമയത്തിലാണ് മാറ്റം. ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലെ കുട്ടികളുടെ ക്ലാസ്സ് സമയം കുറച്ചു കൊണ്ടും പുതിയ സമയ ക്രമം അറിയിച്ചുകൊണ്ടുമുള്ള സര്‍ക്കുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.

ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാവിലെ 7:15 മുതല്‍ 10:15 വരെയാകും ക്ലാസുകള്‍ ഉണ്ടായിരിക്കുക. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാവിലെ 8:30 മുതല്‍ 11:30 വരെയുമാണ് ക്ലാസ്സ്. കെ.ജി. വിഭാഗത്തിന് ക്ലാസുകള്‍ ഉണ്ടാകില്ല. ചൂട് കൂടിയത് കാരണം റിയാദ് ഇന്ത്യന്‍ സ്‌കൂളിലും ദമ്മാം ഇന്ത്യന്‍ സ്‌കൂളിലും സമയ ക്രമത്തില്‍ നേരത്തെ മാറ്റം വരുത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x