Currency

ഗ്രീന്‍, ഗോള്‍ഡ് ലൈനുകളുടെ പ്രവര്‍ത്തനം ഈ വര്‍ഷംതന്നെ ആരംഭിക്കും

സ്വന്തം ലേഖകന്‍Thursday, June 20, 2019 7:02 pm

ദോഹ: മെട്രോയുടെ ഗ്രീന്‍, ഗോള്‍ഡ് ലൈനുകളുടെ പ്രവര്‍ത്തനം വര്‍ഷാവസാനത്തോടെ തുടങ്ങുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസ്സിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി. മെട്രോ യാത്രക്കാര്‍ക്കുള്ള ഇലക്ട്രോണിക് ബസുകളുടെ എണ്ണത്തില്‍ 2022 ഓടെ 30 % വര്‍ധനയുണ്ടാകും. പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങളാണു മെട്രോ യാത്രക്കാര്‍ക്കായി നല്‍കുന്നത്. മുഴുവന്‍ ലൈനുകളും തുറന്നു 2020 ഓടെ ദോഹ മെട്രോ ഔദ്യോഗികമായി തുറക്കും.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതി മുടങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വാസത്തില്‍ എടുക്കാവൂയെന്നും മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x