Currency

കുവൈത്ത് എയര്‍വേസ് ന്യൂയോര്‍ക്കിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Saturday, June 22, 2019 12:52 pm

കുവൈത്ത് സിറ്റി: ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേസ് കുവൈത്തില്‍പനിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ട് വിമാന സര്‍വിസ് ആരംഭിക്കുന്നു. റൗണ്ട് ട്രിപ് വിമാന സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്ന് കുവൈത്ത് എയര്‍വേസ് സി.ഇ.ഒ കമാല്‍ അല്‍ അവദി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വിസ് ആരംഭിച്ച് രാജ്യാന്തര തലത്തില്‍തന്നെ ഉന്നത നിലവാരത്തിലുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ് തുടങ്ങിയവയുമായി മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയര്‍വേസ്. പഴയ വിമാനങ്ങള്‍ മാറ്റിയും പുതിയത് പാട്ടത്തിനെടുത്തും കൂടുതല്‍ മത്സരക്ഷമമാക്കാന്‍ ശ്രമിക്കുകയാണ് അധികൃതര്‍.

സ്‌പെയിനിലെ മിലാനിലേക്ക് കഴിഞ്ഞ വര്‍ഷം സര്‍വിസ് ആരംഭിച്ചു. മാഞ്ചസ്റ്റര്‍, ലണ്ടന്‍ തുടങ്ങി യൂറോപ്യന്‍ നഗരങ്ങളിലേക്ക് ആരംഭിക്കാനിരിക്കുകയാണ്. ചൈനയിലേക്ക് ഈ വേനലില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഡിമാന്‍ഡ് അനുസരിച്ച് ഇത് പിന്നീട് നീട്ടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x