
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തിയ 21 ഇന്ത്യക്കാരെ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. തെലുങ്കാന സ്വദേശികളാണ് പിടിയിലായത്. നാട്ടിലെ ലൈംഗികാതിക്രമക്കേസില്‍ പിടിയിലായ പ്രതിയെ തൂക്കിക്കൊല്ലണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിടിയിലായവരെ ഉടന്‍ നാടുകടത്തുമെന്നു ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
തെലുങ്കാനയിലെ വാറംഗല്‍ ജില്ലയില്‍ ഒമ്പതു മാസം പ്രായമായ കുഞ്ഞ് ലൈഗിക പീഢനത്തിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രവീണ്‍ കുമാര്‍ എന്നയാളെ തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ടാണ് നൂറിലേറെ തെലുങ്കാന സ്വദശികള്‍ കുത്ത് സിറ്റിയി മാലിയയില്‍ സംഘം ചേര്‍ന്നത്. പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്ന് എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപിടിച്ചായിരുന്നു പ്രകടനം.
സംഭവമറിഞ്ഞെത്തിയ പോലീസിന് 21 പേരെ മാത്രമാണ് പിടിക്കൂടാനായത്. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അറസ്റ്റ് ചെയ്തവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. കുവൈത്ത് നിയമപ്രകാരം വിദേശികള്‍ അനധികൃതമായി കൂട്ടം ചേരുന്നതും പ്രകടനം നടത്തുന്നതും ഗുരുതര നിയമലംഘനമായാണ് പരിഗണിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.